top of page
പണ്ഡിറ്റ് കെ. കെ. പണിയ്ക്കർ
സംസ്‌കൃത ഭാഷാപണ്ഡിതനും, സംസ്‌കൃത ഭാഷാപ്രചാരകനും, വാഗ്മിയും, അദ്ധ്യാപകനും, കവിയും ആയിരുന്നു പണ്ഡിറ്റ് കെ. കെ. പണിയ്ക്കര്‍ (പണ്ഡിതകവി കെ. കുഞ്ഞുപിള്ള പണിയ്ക്കര്‍).
വേദോപനിഷത്തുകൾ, അലങ്കാരശാസ്ത്രം, ദാമ്പത്യശാസ്ത്രം, ഭഗവദ് ഗീത, കാളിദാസ കൃതികൾ ശ്രീശങ്കരാചാര്യദർശനങ്ങൾ, പരസ്പര ഘണ്ഡിതങ്ങളായ ആദ്ധ്യാത്മിക ഭൌതികവാദ ദർശനങ്ങൾ, തുടങ്ങി സംസ്‌കൃതത്തിലെ പ്രശസ്തമായ മിയ്ക്ക ഗ്രന്ഥങ്ങളും അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. അതുപോലെ തന്നെ കുമാരനാശാന്റെ വീണപൂവ് പോലുള്ള കൃതികൾ മലയാളത്തിൽ നിന്നും സംസ്‌കൃതത്തിലേക്കും മൊഴിമാറ്റം നടത്തി.
ഒരു ഉപാസനപോലെ സംസ്‌കൃതഭാഷയുടെ പ്രചാരണത്തിനും അദ്ധ്യാപനത്തിനും ഉഴിഞ്ഞുവച്ച ഋഷിതുല്യമായ ആ ജീവിതത്തെ ആദരിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഗ്രാന്റും അദ്ദേഹത്തിനു ലഭിച്ചിരുന്നു.
bottom of page